Your Image Description Your Image Description

കോട്ടയം: ഓടയിൽ നിന്ന് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും ബന്ധുക്കളും. പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ ഓടയിൽ നിന്നാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത് . കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമൻ്റെ മകൻ വിഷ്ണു രാജ്(30) ആണ് മരിച്ചത്.

വിഷ്ണു സഞ്ചരിച്ച ബുള്ളറ്റ്ചാലുങ്കപ്പടിയിലെ വളവിലാണ് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആ സമയത്ത് വിഷ്ണു ഹെൽമെറ്റ് ധരിച്ചിരുന്നു. എന്നിട്ടും തലയ്ക്ക് ​ഗുരുതര പരിക്കേറ്റത് കണ്ടതോടെയാണ് ബന്ധുക്കൾക്ക് സംശയം തോന്നാൻ കാരണം ഉണ്ടായത് . രാവിലെ നടക്കാൻ ഇറങ്ങിയ യാത്രക്കാരാണ് അപകട വിവരമറിഞ്ഞത്. എന്നിട്ട് ഉടൻ ഇവർ പരിശോധന നടത്തുകയും ഓടയ്ക്കുള്ളിൽ നിന്നും വിഷ്ണുരാജിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു . ശേഷം നാട്ടുകാർ കോട്ടയം ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. ഉടൻ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിൻഭാഗത്ത് ക്രാഷ് ഗാർഡുകൾ ചളുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയിൽ വീണതാണോയെന്ന്
പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു. തലക്കേറ്റ ​ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറമേ മുറിവുകളൊന്നുമില്ലെങ്കിലും , തലയോട്ടി തകരുന്നതിന് കാരണമായ ക്ഷതം ഏറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും അടക്കമുള്ള നടപടികൾ പൂർത്തിയായ ശേഷം മൃതദേഹംബന്ധുക്കൾക്ക് വിട്ടു നൽകും. ജൂൺ ആറ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ വച്ച് സംസ്‌കാരം നടക്കും. ഭാര്യ: അർച്ചന ചെങ്ങളം

Leave a Reply

Your email address will not be published. Required fields are marked *