Your Image Description Your Image Description

 

ഇടതുകോട്ടയായ പാലക്കാട് വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി വി. കെ. ശ്രീകണ്ഠൻ. സിപിഎമ്മിൻറെ മുതിർന്ന നേതാവായ വിജയരാഘവന് പ്രതീക്ഷിച്ച പോരാട്ടം മണ്ഡലത്തിൽ കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ കുറച്ച് വിയർത്തിട്ടാണ് പാലക്കാട് മണ്ഡലം യുഡിഎഫ് പിടിച്ചത്. അതുകൊണ്ടുതന്നെയാണ് പാർട്ടി തങ്ങളുടെ ശക്തനായ വിജയരാഘവനെ ഇറക്കി ഇത്തവണ സീറ്റ് തിരിച്ചുപിടിക്കാൻ ശ്രമിച്ചത്. എന്നാൽ നിലവിൽ 75153 വോട്ടിൻറെ ഭൂരിഭക്ഷത്തിൽ ശ്രീകണ്ഠൻ മുന്നിലാണ്.

ഇടതുകോട്ടയായ പാലക്കാടിനെ ഞെട്ടിച്ചാണ് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വികെ ശ്രീകണ്ഠൻ മണ്ഡലം തിരിച്ചുപിടിച്ചത്. 1991-ന് ശേഷം ഇടത് കോട്ടയ്ക്കുണ്ടാക്കിയ വിള്ളലായിരുന്നു അത്. എകെജിയെയും, ഇകെ നായനാരെയുമൊക്കെ ആദ്യമായി പാർലമെന്റിലെത്തിച്ച മണ്ഡലമാണിത്.

പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങൾ ചേർന്നുള്ളതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 11-ലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 11,637 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വി.കെ.ശ്രീകണ്ഠൻ ജയിച്ചത്. 1989-ൽ പാലക്കാട് നിന്നും വിജയരാഘവൻ പാർലമെന്റിലെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *