Your Image Description Your Image Description

കോട്ടയം : കോട്ടയത്ത് യുഡിഎഫിന് വിജയപ്രതീക്ഷ ഏറുന്നു .യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 45,000 കടന്നു. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് കാര്യമായ പുരോഗതി കൊണ്ടുവരാൻ സാധിച്ചിട്ടില്ല . കേരള കോൺഗ്രസ് മാണി വിഭഗത്തിന്റെ പ്രതീക്ഷ കോട്ട യായിരുന്ന കോട്ടയത്ത് അവരെ മലർത്തിയടിച്ചത് ജോസഫ് വിഭാഗത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് .

തോൽവി ഇടതുമുന്നണിയുടെ മാണി വിഭാഗത്തിന്റെ വിലപേശൽ ശക്തി ഇല്ലാതാക്കും. അതേസമയം രാജ്യസഭയിൽ സീറ്റ് കൂടി ലഭിച്ചില്ലെങ്കിൽ പാർലമെന്റിൽ കേരള കോൺഗ്രസിന് പ്രാതിനിധ്യവുമില്ലാതാകും. എൻഡിഎ സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് മാറ്റം ഒന്നും കാട്ടാനായില്ല. എന്നാൽ ഇവർ മത്സരിക്കാനിറങ്ങിയ സമയത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന അവകാശവാദമുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *