Your Image Description Your Image Description

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഐ.ടി. പഠനവും പരിഷ്‌കരിക്കാൻ തീരുമാനം . ഏഴാംക്ലാസിലെ ഈ വർഷത്തിലെ ഐ.സി.ടി. പുസ്തകത്തില്‍ നിര്‍മിതബുദ്ധി പഠനവും ഉള്‍പ്പെടുത്തുവാൻ തീരുമാനിച്ചത് . അതേസമയം മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം തയ്യാറാക്കാൻ തീരുമാനിച്ചിരിക്കുന്നത് .ഈ ഒരു പ്രോഗ്രാം വരുന്നതോടെ ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴു ഭാവങ്ങള്‍വരെ കംപ്യൂട്ടറിനു തിരിച്ചറിയാൻ സാധിക്കും .

1, 3, 5, 7 ക്ലാസുകളിലെ ഈ അധ്യയനവര്‍ഷത്തിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയങ്ങളിലായി പുതിയ ഐ.സി.ടി. പുസ്തകങ്ങളെത്തിക്കും . അതുകൊണ്ട് യുക്തിചിന്ത, പ്രോഗ്രാമിങ് അഭിരുചി വളര്‍ത്തല്‍ എന്നിവയ്ക്ക് പ്രൈമറി തലത്തില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. അതേസമയം സ്‌ക്രാച്ചില്‍ വിഷ്വല്‍ പ്രോഗ്രാമിങ് പഠിച്ചു മുന്നറിവു നേടുന്ന കുട്ടിക്ക് പ്രോഗ്രാമിങ്, എ.ഐ., റോബോട്ടിക്സ് തുടങ്ങിയവ പരിശീലിക്കാനുള്ള ‘പിക്റ്റോബ്ലോക്ക്’ പാക്കേജാണ്പുതിയ പുസ്തകങ്ങളുടെ പ്രത്യേകത. മുഴുവന്‍ സോഫ്ട്വേറുകളും കൈറ്റ് സ്‌കൂളുകളിലെ ലാപ്ടോപ്പുകളില്‍ ലഭ്യമാക്കും. ലാംഗ്വേജ് ലാബുകളാണ് പുതിയ പുസ്തകത്തിലെ മറ്റൊരു സവിശേഷത.

ഒന്ന്, മൂന്ന് ക്ലാസുകൾക്ക് വേണ്ടിയുള്ള പുതിയ ഐ.സി.ടി. പാഠപുസ്തകത്തില്‍ വായന, ചിത്രരചന, അക്ഷരശേഷി, സംഖ്യാബോധം, താളം തുടങ്ങിയവ ഉള്‍പ്പെടുന്ന ജികോബ്രിസ്, എജ്യൂആക്ടിവേറ്റ്, ഒമ്നിടെക്സ്, ടക്സ്പെയിന്റ് തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍ കൂടി ഉള്‍പ്പെടുത്തും . അതിന് പുറമേ വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റ് തയ്യാറാക്കിയ ട്രാഫിക് സിഗ്നല്‍, വേസ്റ്റ് ചാലഞ്ച് ആപ്പ് വഴി ട്രാഫിക് നിയമങ്ങളും മാലിന്യനിര്‍മാര്‍ജനവുമൊക്കെ ഗെയിമുകളിലൂടെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *