Your Image Description Your Image Description
Your Image Alt Text

തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോള്‍ പരിശീലന ക്യാമ്പ് തുടങ്ങി. ക്യാമ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് കെ.എ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജയന്‍ തോട്ടുങ്കല്‍ കായിക താരങ്ങളെ പരിചയപ്പെടുത്തി. ക്യാമ്പ് ഭാരവാഹികളായ വി.മുസ്തഫ, ബെന്നി തെക്കുംപുറം, ഷാജു ജോണ്‍, സി.എം.ദിലീപ് കുമാര്‍, എം.സുനിത, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *