Your Image Description Your Image Description

എഴുകോൺ: കനത്ത മഴയെ തുടർന്ന് ദേശീയ പാതയിൽ മരം വീണ് ഗതാഗതം താറുമാറായി. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചീരങ്കാവിനും കല്ലുംപുറം ജംക്‌ഷനും ഇടയിൽ കൂറ്റൻ മരം കടപുഴകി വീണാണ് ഗതാഗതം തടസ്സപ്പെട്ടത് .തുടർന്ന് വൈദ്യുത ബന്ധം വിഛേദിക്കപ്പെടാനും കാരണമായി . കഴിഞ്ഞ രാത്രി ഒന്നരയോടെയായിരുന്നു റെയിൽവേ പുറമ്പോക്കിലെ കൂറ്റൻ വാകമരം റോഡിനു കുറുകെ വീഴുകയായിരുന്നു . അതേസമയം രാത്രി വാഹന ഗതാഗതം കുറവായിരുന്നതിനാൽ അപകടം ഒഴിവായി. മരം വൈദ്യുത ലൈനിനു മുകളിലേക്ക് വീണതോടെ 3 വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു.തുടർന്ന് 4 മണിക്കൂറിലേറെ സമയം ഗതാഗതം തടസ്സപ്പെട്ടു.
ഉടൻ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങളായ കുണ്ടറയിൽ നിന്നും കൊട്ടാരക്കര നിന്നും എത്തി വളരെയധികം പാടുപെട്ടാണ് മരം മുറിച്ച് നീക്കിയത്.ദേശീയ പാതയോരത്ത് റോഡിനു കുറുകെ ഇത്തരത്തിൽ അപകടത്തിൽ ഭീഷണിയിൽ നിക്കുന്ന വേറെയും ഒട്ടേറെ മരങ്ങളുണ്ട്. അതിനാൽ ഇവ മുറിച്ചു പറ്റുന്നതിന്‌ വേണ്ടി പല പരാതികളും ഉണ്ടായിട്ടും ഇവ മുറിച്ചു മാറ്റാൻ അധികാരികൾ തയ്യാറായില്ല .

Leave a Reply

Your email address will not be published. Required fields are marked *