Your Image Description Your Image Description

ആയൂര്‍ : തനിച്ചു താമസിക്കുന്ന ഗൃഹനാഥ വാട്ടർ ബിൽ വന്നപ്പോൾ ഒന്ന് ഞെട്ടി, 2 മാസത്തെ വാട്ടര്‍ ബില്‍ തുക അരലക്ഷത്തോളം രൂപ.വയയ്ക്കല്‍ ഷംനാദ് മന്‍സിലില്‍ നസീമ ബീവിക്കാണു 48,234 വാട്ടര്‍ ബില്‍ ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ച ബില്ല് വെറും 74 രൂപ മാത്രമായിരുന്നു. എന്നാൽ മേയില്‍ ലഭിച്ച ബില്ലിലാണു വൻ വര്‍ധനവ് ഉണ്ടായത് . രണ്ടു മാസത്തെ വാട്ടര്‍ ചാര്‍ജ് 6222, അഡീഷനല്‍ തുക 42,012 രൂപ ചേര്‍ന്നാണ് 48,234 രൂപയുടെ ബില്ല് ലഭിച്ചത്. ഉടനടി ബില്ല് അടച്ചില്ലെങ്കില്‍ കണക്‌ഷന്‍‌ വിഛേദിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ടായി . വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ഏറെ നാളായി ചികിത്സയിലുള്ള നസീമ ബീവി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് . താന്‍ വീട്ടിലെ കിണറില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിച്ചതെന്നും പൈപ്പ് ലൈനിലൂടെയുള്ള വെള്ളം വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് ഉപയോഗിച്ചതെന്നും പറയുന്നു.

ജലവിഭവ വകുപ്പിന്റെ വാളകത്തെ ഓഫിസിൽ വിളിച്ച് അന്വേഷിച്ചപ്പോൾപെട്ടെന്ന് 12,000 രൂപ അടയ്ക്കാന്‍ പറഞ്ഞതായും നസീമ ബീവി പറയുന്നു. എന്നാല്‍ മരുന്നിനും നിത്യ ചെലവിനും മാര്‍ഗമില്ലാതെ വിഷമിക്കുന്ന തനിക്കു ഇത്രയും വലിയ തുക കണ്ടെത്താൻ കഴിയില്ലെന്നും മീറ്റര്‍ തകരാറോ, റീഡിങ് എടുത്തതിന്റെ പാളിച്ചയോ മൂലമാകാം ഇത്രയും വലിയ രീതിയില്‍ തുക ഉയര്‍ന്നതെന്നുമാണ് ഇവര്‍ പറയുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വേണ്ട നടപടി സ്വീകരിച്ചു കണക്‌ഷന്‍ നിലനിര്‍ത്തണമെന്നാണു

Leave a Reply

Your email address will not be published. Required fields are marked *