Your Image Description Your Image Description

കൊല്ലം: ട്രെയിനിൽ മലയാളി വിദ്യാർഥിനിയ്ക്കുനേരെ അതിക്രമം.തമിഴ്‌നാട്ടിൽ ട്രെയിനില്‍ വിദ്യാര്‍ഥിനിയായ മലയാളി യുവതിക്കെതിരെയാണ് അതിക്രമം നടന്നത് . ചെന്നൈ എഗ്‌മോര്‍-കൊല്ലം എക്‌സ്പ്രസ് ട്രെയിനിൽ ശനിയാഴ്ച രാത്രിയാണ് സംഭവo . റെയില്‍വേ സ്റ്റേഷന് സമീപത്ത് എത്തിയപ്പോളായിരുന്നു തമിഴ്‌നാട് സ്വദേശിയായ വയോധികന്‍ ആക്രമണo നടത്തിയത് .

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജുചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കം ഉണ്ടായിട്ടാണ് അതിക്രമത്തിലേക്ക് കലാശിച്ചത്. വയോധികന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാൻ വച്ച തന്റെ ഫോൺ രണ്ട് തവണ നിലത്തേക്കിട്ടുവെന്നും തന്റെ കയ്യില്‍ ഇയാള്‍ അടിച്ചുവെന്നും യുവതി പറയുന്നത് . സംഭവത്തിന് ശേഷം ഈ ഭാഗത്തേക്ക് പോലീസോ ടി.ടി.ആറോ ഉള്‍പ്പെടെ ആരും തങ്ങളുടെ കോച്ചിലേക്ക് വന്നില്ലെന്നും യുവതി ആരോപിക്കുന്നുണ്ട്.

സംഭവത്തിന് ശേഷം തിരുച്ചിറപ്പള്ളിയിൽ ഇറങ്ങിയ ഇയാൾ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു . അതിന് ശേഷം ഉടൻ എന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിളിച്ചു.പരമാവധി രാത്രി ചെയ്യരുതെന്നും പകല്‍ മാത്രം യാത്ര ചെയ്യണമെന്നുമുള്ള ഉപദേശമാണ് അവര്‍ എനിക്ക് തന്നത് . ഇത്രയും മാത്രം പറഞ്ഞ് അതിന് ശേഷവും പോലീസോ ടി.ടി.ആറോ ആരും കമ്പാര്‍ട്ടുമെന്റിലേക്ക് വന്നില്ല.’ കൂടി -യുവതി പറയുന്നുണ്ട് .

യുവതി അതിക്രമത്തിന്റെ ദൃശ്യങ്ങൾ സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ തമിഴ്‌നാട് പോലീസിനും ദക്ഷിണ റെയില്‍വേയ്ക്കും ഉള്‍പ്പെടെ യുവതി ഓണ്‍ലൈനായി പരാതി നല്‍കിയിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *