Your Image Description Your Image Description

കോട്ടയം: കോട്ടയത്ത് ഭാര്യയുടെ കാമുകനെന്ന സംശയo തോന്നി ബന്ധുവിനെ യുവാവ്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. .വടവാതൂരിലാണ് ഭാര്യയുടെ കാമുകനെന്ന് സംശയിച്ചാണ് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു . വണ്ടിപ്പെരിയാര്‍ സ്വദേശിയായ അജീഷാണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയത് . ആക്രമണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത് . വഴിയില്‍ ഒളിച്ചിരുന്ന പ്രതി അജീഷ്, രഞ്ജിത്തിനെയും സുഹൃത്തിനെയും വാക്കത്തി കൊണ്ട് ആക്രമിച്ചെന്നാണ് വിവരം. എന്നിട്ട് സംഭവത്തിന് ശേഷം പ്രതി മുങ്ങുകയായിരുന്നു . ഉടൻ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും അതേസമയം ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു .

രഞ്ജിത്തും സുഹൃത്തായ റിജോയും ജോലികഴിഞ്ഞ് ബസിറങ്ങി വടവാതൂര്‍ കവലയില്‍ എത്തി . അവിടന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ ഒളിച്ചിരുന്ന അജീഷ് ആക്രമിക്കുകയായിരുന്നു . ആക്രമണത്തിൽ ആദ്യ വെട്ടേറ്റത് റിജോയ്ക്കാണ്. ഉടനെ വെട്ടേറ്റ റിജോ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നിട്ട് തന്റെ കൂടെയുള്ള ഒരാള്‍ക്കും വെട്ടേറ്റിട്ടുണ്ടെന്ന് റിജോ ആശുപത്രിയിലുള്ളവരെ അറിയിക്കുകയും തുടർന്ന് കേട്ട് ആളുകളെത്തിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രഞ്ജിത്തിനെയാണ് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരുപാട് രക്തം വാർന്ന് പോയത് കൊണ്ട് രഞ്ജിത്ത് മരിക്കുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *