Your Image Description Your Image Description

കൊച്ചി: അവയവക്കച്ചവട കേസിൽ പാലാരിവട്ടം സ്വദേശി പോലീസ് പിടിയിൽ.
അവയവക്കച്ചവടത്തിനായി വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിത്തിലാണ് ഒരാൾ കൂടി അറസ്റ്റിലായത് . പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം ആണ് പിടിയിലായത്. അവയവക്കടത്ത് സംഘവുമായി ചേർന്ന് സാമ്പത്തിക ഇടപാട് നടത്തിയതിനാണ് സജിത്ത് അറസ്റിലായത് . ഇതിൽ ഇരയായവരിൽ 19 പേര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണ്. ഇനിയും കൂടുതല്‍ ഇരകളുണ്ടെന്നാണ് സൂചന .

കേസില്‍ പിടിയിലായ പ്രതി സാബിത്ത് നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പ്രതി ഇരകളെ സാമ്പത്തിക ലാഭത്തിനായാണ് സ്വാധീനിച്ച് ഇറാനിലെത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചതും ഇതിനായിരുന്നു വെന്നു പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരകളായവര്‍ക്ക് ആറു ലക്ഷം രൂപ വരെയാണ്സാബിത്ത് നിൽകിയിരുന്നത് .

ഷമീറിനെ തേടി അന്വേഷണസംഘം പാലക്കാട്ടെത്തിയിരുന്നെങ്കിലും . പാസ്‌പോര്‍ട്ടുമായി ഒരു വര്‍ഷം മുന്‍പ് ഇയാൾ നാട് വിട്ടെന്നാണ് ലഭിച്ച വിവരം.

അവയവകച്ചവട സംഘത്തിലെ പ്രധാനിയായ സാബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിയിട്ടുണ്ട് . 20 പേരെ ഇറാനിലേക്ക് 20 പേരെയാണ് കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് മൊഴി നിൽകിയത് . അതേസമയം എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ പ്രധാന കേന്ദ്രമെന്ന് സാബിത്തിന്റെ മൊഴിയിലുണ്ട്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്നാണ് സാബിത്തിനെ പോലീസ് പിടികൂടിയത് .

 

 

Leave a Reply

Your email address will not be published. Required fields are marked *