Your Image Description Your Image Description

പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്ന് പരാതി. പാലക്കാട്, കൊല്ലം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . പ്രദര്‍ശനത്തിനൊരുങ്ങാൻ പോകുന്ന മലയാള ചലച്ചിത്രത്തിന്റെ നിര്‍മാണത്തിനായാണ് ഒരു കോടിയോളം രൂപ മുടക്കിയതായി പാലക്കാട് അകത്തേത്തറ നടക്കാവില്‍ മീന്‍കച്ചവടം ചെയ്യുന്ന എ മുഹമ്മദ് ഷെരീഫ്, വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ശ്രീകുമാര്‍ രഘുനാഥന്‍ പണം നല്‍കിയതായി പറയുന്നത് .

തുക തിരികെ നൽകാൻ ആവശ്യപ്പെടുമ്പോൾ കരിമ്പ സ്വദേശിയും അകത്തേത്തറയില്‍ താമസക്കാരനുമായ നിര്‍മാതാവ് ഒഴിഞ്ഞുമാറുന്നുവെന്നാണ് പരാതി. നിർമാണത്തിന് വേണ്ടി മുടക്കിയ 70 ലക്ഷത്തോളം രൂപ തിരികെ കിട്ടാന്‍ നടപടിയാവശ്യപ്പെട്ട് ജില്ലാ പൊലീസ് മോധാവിക്ക് പരാതി നല്‍കിയതായി മുഹമ്മദ് ഷെരീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതെന്നാണ് മുഹമ്മദ് ഷെരീഫ് പറയുന്നത് പൊലീസില്‍നിന്ന് നീതിലഭിച്ചില്ലെങ്കില്‍ നിയമവഴി തേടുമെന്ന് മുഹമ്മദ് ഷെരീഫീന്റെ അഭിഭാഷകന്‍ എന്‍ അനില്‍കുമാര്‍ അറിയിച്ചിട്ടുണ്ട് .

പരാതിയില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസ് എടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞവിവരം . സിനിമാപ്രദര്‍ശനം വഴിമുട്ടിയതോടെ സാമ്പത്തികബുദ്ധിമുട്ട് ഉണ്ടായിയെന്നാണ് നിര്‍മാതാവ് പറയുന്നത്. പരാതിയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥയറിയാൻ വേണ്ടി സ്റ്റേഷനിലെത്താന്‍ നിര്‍മാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നത്

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *