Your Image Description Your Image Description

ചെന്നൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് (ഐഐടി-എം) സംഗീതസംവിധായകൻ ഇളയരാജയുമായി ചേർന്ന് പുതിയൊരു സംഗീത പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുന്നു . ‘ഐഐടിഎം – മാസ്‌ട്രോ ഇളയരാജ സെൻ്റർ ഫോർ മ്യൂസിക് ലേണിംഗ് ആൻഡ് റിസർച്ചിന്’ തിങ്കളാഴ്ച ഇളയരാജ തറക്കല്ലിട്ടു. ഐഐടി-എം ആതിഥേയത്വം വഹിക്കുന്ന സൊസൈറ്റി ഫോർ ദി പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമങ്സ്റ്റ് യൂത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തറക്കല്ലിട്ടത്.

“സംഗീത രചനയിൽ ധാരാളം സാങ്കേതികവിദ്യകളുണ്ട്. അതിനാൽ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് യുവജനതയിൽ അവബോധമുണ്ടാക്കാൻ നമുക്കും ധാരാളം പുതുമകൾ ആവശ്യമുണ്ട്. സംഗീതവും സാങ്കേതികവിദ്യയും ഒരുമിച്ച് കൊണ്ടുവരുകയാണ് ലക്ഷ്യം”,ഐഐടി-എം ഡയറക്ടർ വി കാമകോടി പറഞ്ഞു.

ഈ 200 കേന്ദ്രങ്ങളിൽ ഇളയരാജകളെ ഉത്പാദിപ്പിക്കട്ടെയെന്ന് ഇളയരാജ പറയുന്നത് . അതോടെപ്പം കേന്ദ്രത്തിൽസംഗീതോപകരണങ്ങളുടെ രൂപകല്പനയും വിശകലനവും നടത്തുന്നതിനൊപ്പം സംഗീതത്തെക്കുറിച്ചുള്ള നൈപുണ്യ വികസന പരിപാടികളും സർട്ടിഫിക്കേഷൻ കോഴ്സുകളും ഉണ്ടാകുമെന്നും ഐഐടി-എം അധികൃതർ പറയുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *