Your Image Description Your Image Description

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണ 24ന് പരിഗണിക്കും . ഇന്ന് 51 പ്രതികളിൽ കൊല്ലം സെഷൻസ് കോടതിയിൽ 45 പ്രതികളാണ് ഹാജരായത് . ബാക്കി ആറ് പ്രതികൾ മരണപ്പെട്ടു. തുടർന്ന് വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിന് വേണ്ടിയാണ് ഈ നടപടി. കേസ് അടുത്ത മാസം 24 നാണ് പരിഗണിക്കും .

2016 ഏപ്രിൽ പത്തിനാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിലാണ് 110 പേരുടെ ജീവൻ പൊലിഞ്ഞു പോയത്. .അപകടത്തിൽ 656 പേർക്കാണ് പരിക്കേറ്റത്. ഈ അപകടത്തെ മനുഷ്യ നിർമ്മിതമായ ദുരന്തം എന്നായിരുന്നു കണ്ടെത്തൽ. കളക്ടറുടെ സ്വർണ്ണകപ്പും ക്യാഷ് അവാർഡും കിട്ടാൻ നിരോധന ഉത്തരവ് ലംഘിച്ചാണ് വെടികെട്ട് നടത്തിയത്. ക്രൈംബ്രാഞ്ച് ഈ കേസിൽ 10,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടായി.

12 അഭിഭാഷകരാണ് പ്രതിഭാഗത്തിനായി ഉണ്ടായിരുന്നത് . അടിയന്തിരമായി ജഡ്ജിയെ നിയമിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ഉടനെ വരും. 1,417 സാക്ഷികളും 1,611 രേഖയും 376 തൊണ്ടിമുതലും ഉണ്ട്. ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളും ഡൽഹി എയിംസിലേത് അടക്കം മുപ്പത് ഡോക്ടർമാരും സാക്ഷികളുടെ പട്ടികയിലുണ്ട്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *