Your Image Description Your Image Description

വെളിയം: റോഡ് വെള്ളക്കെട്ടിലായതോടെ പ്രദേശവാസികൾ ദുരിതത്തിലാക്കി. അപ്രോച്ച് റോഡിന്റെ അശാസ്ത്രീയ നിർമാണം വെളിയം താന്നിമുക്ക് തച്ചക്കോട് കിഴക്കേക്കര റോഡിനെയാണ് വെള്ളക്കെട്ടായി മാറ്റിയത് അറക്കടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ താന്നിമുക്ക് ഭാഗം ഉയർത്തി ടാർ ചെയ്തതോടെ താന്നിമുക്ക് മുതൽ പൗൾട്രി ഫാം വരെയുള്ള ഭാഗത്തു നിന്നുള്ള മഴവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. അങ്ങനെ വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാരനും ഒക്കെ ദുരിതത്തിലായി .പൂയപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ടതാണ് ഈ വെള്ളക്കെട്ടുണ്ടായിട്ടുള്ള സ്ഥലം. താന്നിമുക്കിൽ നിന്നു തച്ചക്കോട് കിഴക്കേക്കര വഴി നെയ്തോടു കൂടി പൂയപ്പള്ളി, നാൽക്കവല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡാണിത്.

നൂറുക്കണക്കിന് കുടുംബങ്ങളാണ് എവിടെ താമസിച്ചു വരുന്നത് . സ്കൂൾ കുട്ടികൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി നൂറുക്കണക്കിനാളുകളാണ് കടന്നുപോകുന്നത്. അതിനാൽ വെളിയം, പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെട്ട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കി പ്രദേശവാസികളുടെ യാത്രഎളുപ്പം ആക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം വന്നിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *