Your Image Description Your Image Description

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തിൽ പ്രതികളായ പൊലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും നടത്തും . വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത് . കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് . കഴിഞ്ഞ തവണ നടന്ന തിരിച്ചറിയല്‍ പരേഡിൽ ഹാജരാകാന്‍ കഴിയാത്ത സാക്ഷികള്‍ക്കായാണ് വീണ്ടും തിരിച്ചറിയല്‍ പരേഡിന് നടത്തുന്നത്. സിബിഐയുടെ ആവശ്യപ്രകാരമാണ് തിരിച്ചറിയല്‍ പരേഡിന് അനുമതി നൽകിയിരിക്കുന്നത് . എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്.

 

മരിച്ച താമിര്‍ ജിഫ്രിയുടെ പേരില്‍ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് വ്യാജ ഒപ്പിയിട്ടുണ്ടായി . പിന്നീട്
താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടുവെന്ന് കണ്ടെത്തിയിരുന്നു. ഇന്‍സ്‌പെക്ഷന്‍ മെമ്മോയിലാണ് ഒപ്പിട്ടത്. ഇന്‍സ്‌പെക്ഷന്‍ മെമ്മോയുടെ പകര്‍പ്പ് ‘റിപ്പോര്‍ട്ടറി’ന് ലഭിച്ചിട്ടുണ്ടായി . കസ്റ്റഡയില്‍ കൊല്ലപ്പെട്ടതിനുശേഷം താമിറിനെ പ്രതിയാക്കി കൊണ്ട് പൊലീസ് എഫ്‌ഐആര്‍ ഇട്ടിരുന്നു. എഫ്‌ഐആര്‍ ഇടാന്‍ പറഞ്ഞത് ഡിവൈഎസ്പി ബെന്നി ആണെന്ന് എന്ന് എസ്‌ഐ കൃഷ്ണ ലാല്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ വെച്ചാണ് താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *