Your Image Description Your Image Description

പാലക്കാട്: നിയന്ത്രണംവിട്ട കാർ ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ 9.30 ന് മണ്ണാർക്കാട് കല്ലടി ഭാ​ഗത്തായിരുന്നു സംഭവം. താഴക്കോട് സ്വദേശിയായ ഹംസ ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.

മലപ്പുറം ഭാ​ഗത്തു പോകുന്നതിന് വേണ്ടി കാർ റോഡിന്റെ ഇടതുഭാ​ഗത്ത് നിർത്തിയശേഷം ഹോട്ടലിലേക്ക് പോകാനായി മറു വശത്തേക്ക് തിരിയുകയായിരുന്നു. അപ്പോൾ ഇതിനിടെ റോഡിന് നടുവില്‍ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം . നിയന്ത്രണം വിട്ട് കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറുകയായിരുന്നു . മൂന്ന് കാറുകളിലും ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച കാർ കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചാതിന് ശേഷമാണ് നിന്നത് .

തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഹോട്ടലിനുളളിലേക്ക് ഇടിച്ചു കയറി അവിടെയുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ 14 വയസുകാരൻ റിസ്വാനും ഒപ്പമുണ്ടായിരുന്ന ആളും അപകടത്തിൽനിന്നും രക്ഷപ്പെടുകയായിരുന്നു . കാർ വരുന്നതുകണ്ട് മാറി നിന്നത് കൊണ്ട് അപകടം ഒഴിവായി. അതേസമയം പരിക്കേറ്റ ഇരുചക്രവാഹനത്തിലെ യാത്രക്കാരനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *