Your Image Description Your Image Description

കോഴിക്കോട്: കഴിഞ്ഞദിവസം മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെയായിരുന്നു ഫദ്‌വ മരിച്ചത് . ഇന്നലെ കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധന ഫലം പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ചതോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗം അറിയിച്ചത് .

13 മുതൽകുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മരിച്ച ഫദ്‌വ മലപ്പുറം മൂന്നിയൂർ സ്വദേശിയാണ് .

കുട്ടിയുടെ നട്ടെല്ലിൽ നിന്നുള്ള സ്രവത്തിന്റെ പരിശോധന മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിൽ നടത്തിയെങ്കിലും അത് ശരിവെക്കാനാണ് പോണ്ടിച്ചേരിയിലേക്ക് പിസിആർ ടെസ്റ്റിനായി അയച്ചത്.
10 ദിവസo കഴിഞ്ഞാണ് പരിശോധനാഫലം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *