Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ പിഴവിൽ നാവിന് കെട്ടുണ്ടായിരുന്നു എന്ന പുതിയ വാദവുമായി ഡോക്ടർ ബിജോൺ ജോൺസൺ. സംഭവത്തെക്കുറിച്ച് എസിപിയുടെ ചോദ്യം ചെയ്യലിനിടെയാണ് ഡോക്ടർ മൊഴി ആവർത്തിച്ചത് . അതേസമയം നഴ്സുമാരുടെ മൊഴി ഡിഎംഇ തീരുമാനിച്ച വിദഗ്ധ സംഘം മൊഴിയെടുത്തപ്പോൾ അവരും ഇതേ രീതിയിലാണ് മൊഴിനൽകിയത്. സംഭവത്തിൽ വിദഗ്ധ സംഘം ഡിഎംഇയ്ക്ക്റിപ്പോർട്ട് നൽകിയിട്ടുണ്ട് .

കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളായ നാല് വയസ്സുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തുന്നതിനായി എത്തിയതായിരുന്നു കുടുംബം. എന്നാല്‍ ശസ്ത്രക്രിയയിലൂടെ , കുഞ്ഞിന്റെ നാക്കിനാണ് ശസ്ത്രക്രിയ നടത്തിയത്. . ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറയുകയും . പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്തുവെന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത് . സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് . ശസ്ത്രക്രിയയുടെ ഭാഗമായി ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി എടുത്തത് .

ശസ്ത്രക്രിയയിൽ തനിക്ക് പിഴവുകൊണ്ടാണെന്ന് ഡോക്ടര്‍ സമ്മതിച്ചിരുന്നു.കൂടാതെ ഈ ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന്റെ കത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോൾ പറയുന്നത് കുഞ്ഞിന്റെ നാവിലും കെട്ടുണ്ടായിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ കുടുംബം കൊടുത്ത പരാതിയിൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *