Your Image Description Your Image Description

കൊച്ചി: കൊച്ചി അവയവക്കടത്ത് കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു . സാബിത്ത് നാസറാണ് പൊലീസിന് മുമ്പിൽ കുറ്റം സമ്മതിച്ചത് . അവയവo കടത്തുന്നത്തിലൂടെ ലഭിക്കുന്ന ലാഭത്തിന് വേണ്ടി പ്രതിയായ സാബിത്ത് ഇരകളെ കണ്ടെത്തി ഇറാനിലെത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്.

ഹൈദരാബാദ് ,ബെംഗളൂരു നഗരങ്ങളിൽ അവയവ കടത്തുന്നതിന് ഇരകൾക്ക് ആറുലക്ഷം നൽക്കാറുണ്ടെന്നുo റിപ്പോർട്ടിൽ ഉണ്ടായിരുന്നു. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതിയായ സാബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് . അങ്ങനെ ഷമീറിനെ തേടി അന്വേഷണസംഘം പാലക്കാട്ടെത്തി എന്നാൽ അന്വേഷണത്തിന് ഒടുവിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാസ്പോർട്ടുമായി ഇയാൾ ഒരു വർഷം മുൻപ് നാട് വിട്ടെന്നാണ് ലഭിച്ച വിവരം. കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങിയതാണ് എന്നും പിന്നീട് ഏജന്‍റായി മാറിയെന്നാണ് സബിത്ത് പൊലീസിന് നല്‍കിയ മൊഴിയിലുണ്ടായിരുന്നു .

കേസിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്നും ഒരു സൂചനയുണ്ട് . ഇറാനിലേക്ക് 20 പേരെ കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് നല്‍കിയ മൊഴിയിട്ടുണ്ട് . അതേസമയം എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്‍കി തിരികെ എത്തിക്കും എന്നതാണ് പതിവ് . ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ മുഖ്യ കേന്ദ്രo എന്ന് പ്രതി മൊഴിനൽ കിയിട്ടുണ്ട് . കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്നാണ് സാബിത്ത് പോലീസ് പിടിയിലാകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *