Your Image Description Your Image Description

ത​​ളി​പ്പ​റ​മ്പ്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സറെ  (ടി.​എ​സ്.​ഒ) റിമാൻഡ് ചെയ്തു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ കാ​ടാ​ച്ചി​റ സ്വ​ദേ​ശി പി.​കെ. അ​നി​ൽ (55) ആ​ണ് 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് കാ​റു​ള്ള​തി​ന്റെ പേ​രി​ൽ ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ ​നി​ന്ന് എ.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ഇ​തു​വ​രെ വാ​ങ്ങി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ​ക്ക് പി​ഴ​യാ​യി മൂ​ന്നു ല​ക്ഷം രൂ​പ അ​ട​ക്ക​ണ​മെ​ന്നും ടി.​എ​സ്.​ഒ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പി​ഴ ഒ​ഴി​വാ​ക്കാ​നാ​യി 25,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 20ന് 10,000 ​രൂ​പ ന​ൽ​കി​യെ​ങ്കി​ലും വീ​ണ്ടും തു​ക ആവശ്യപ്പെടുകയായിരുന്നു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​ഓ​ഫി​സി​ൽ 5000 രൂ​പ ന​ൽ​ക​വേ​യാ​ണ് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങോ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *