Your Image Description Your Image Description

കൊച്ചി : ഏറണാകുളം കോലഞ്ചേരിയിൽ കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് ഭർത്താവിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത് . ഭർത്താവ് ജോസഫ് പൊലീസിനു മുമ്പിൽ കീഴടങ്ങി.
കൊലപാതക വിവരം പൊലീസും നാട്ടുകാരും അറിയുന്നത് ഇയാളുടെ അറസ്റ്റിലൂടെയായിരുന്നു . ഭാര്യയും മക്കളും ചേർന്ന് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് ജോസഫ് പൊലീസിനോട് പറഞ്ഞത് .

ജോസഫും ലീലയ്ക്കും കൂടി 3 മക്കളാണ് ഉള്ളത് . അതിൽ ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത് .മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാൾ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.
ശരീരമാസകലം വെട്ടേറ്റതാണ്‌ മരണകാരണം . വീടിന്റെ അടുക്കളയിൽ നിന്നാണ് മൃതദേഹം കാണപ്പെട്ടത് . സംഭവത്തിന് ശേഷം വീടും പരിസരവും പോലീസ് സീൽ ചെയ്യുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *