Your Image Description Your Image Description

കൊട്ടാരക്കര: രണ്ടു യുവാക്കൾ സദാനന്ദപുരം കോട്ടൂർ ചിറയിൽ മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനിൽ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തൻവീട്ടിൽ ശ്രീജിത്ത് (22) എന്നിവരാണ് മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലോടെ കുളിക്കാൻ ഇറങ്ങിയതോടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. കൊല്ലത്ത് ഫയർ ആൻഡ് സേഫ്‌റ്റി വിദ്യാർഥി ആയിരുന്ന ശ്രീജിത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു . മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട് .

നിർമാണ കരാറുകാരൻ ശ്രീകുമാറിന്റെയും ജയയുടെയും മകനാണ് ശ്രീജിത്ത്. സഹോദരി: ശ്രീലക്ഷ്മി. നിർമാണ തൊഴിലാളി മുരുകന്റെയും തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയുടെയും മകനാണ് ആകാശ് സഹോദരി: അർച്ചന. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *