Your Image Description Your Image Description

കൊച്ചി: ലോഡ്ജുകൾ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസം ലഹരിവിൽപന നടത്തിയ ആറം​ഗ സംഘത്തെ പ്രതികളെ എളമക്കരയിലെ ലോഡ്ജിൽ നിന്ന് പോലീസ് പിടിച്ചതോടെ സംഘത്തിലെ പ്രധാനികളായ ബോസിനേയും ഇക്കയേയും കണ്ടെത്തുന്നതിനായിട്ടുള്ള അന്വേഷണം പോലീസ് ആരംഭിച്ചു . സംഘത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും അടങ്ങിയ കണക്ക് പുസ്തകത്തിൽ ലഹരിവിതരണക്കാരുടെ സുപ്രധാന വിവരങ്ങളുള്ളത്. ബെം​ഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ മുഖ്യകണ്ണികളാണ് ഈ പറയുന്ന ബോസും ഇക്കയും.

കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍ അടക്കമുള്ള മാരകലഹരിമരുന്നുകള്‍ ബംഗ്ലൂരുവില്‍ നിന്നാണ് കൊച്ചിയിലെത്തിയിരുന്നത് . മെത്താഫെറ്റമിന്‍, എംഡിഎംഎ, അടക്കമുള്ള ലഹരിമരുന്നു കളാണ് യുവാക്കളിലേക്ക് എത്തിയിരുന്നത് . ഒരു ഗ്രാം മെത്താഫെറ്റമിന്‍ 1500 മുതല്‍ 3000 രൂപയ്ക്കും കൊക്കെയിന്‍ ഒരു ഗ്രാമിന് ആറായിരം രൂപ മുതല്‍ മുകളിലേക്കുമാണ് വില. ഇത് ഇരട്ടിവിലയ്ക്കാണ് ആറം​ഗ സംഘം വിൽക്കുന്നത്. ലഹരി വസ്തുക്കൾ വാങ്ങിയവരുടെ പേരുകളും അവരുടെ പുസ്തകത്തിൽ ഉണ്ടായിരുന്നു.

. ദിവസത്തിൽ 10000 രൂപയുടെ ലഹരിമുരുന്നാണ് ഇവർ പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം ആർഭാ​ട ജീവിതത്തിനാണ് മുഖ്യമായും ഉപയോ​ഗിച്ചിരുന്നത് . കൂടാതെ വിൽപ്പനയ്ക്കു വേണ്ടി ലോഡ്ജുകൾ വാടകയ്ക്കെടുത്ത് താമസിക്കാനും പണം ഉപയോ​ഗിച്ചിരുന്നു . പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ആറ് ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്ന് വിവരങ്ങൾ കിട്ടുന്നതോടെ ലഹരിയിടപാടുകളിലെ കണ്ണികളെ പൂട്ടാനാകുമെന്ന പ്രതീക്ഷയിലാണ് എളമക്കര പൊലീസ് ഇപ്പോൾ

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *