Your Image Description Your Image Description

എടക്കര ∙ വേനൽമഴ വന്നതോടെ പുഴയിൽ വെള്ളം കൂടി വനത്തിനുള്ളിൽ ഒറ്റപ്പെട്ട് ആദിവാസി കുടുംബങ്ങൾ. വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ കോളനികളിലെ കുടുംബങ്ങളാണ് പുന്നപ്പുഴയിൽ വെള്ളം കേറിയതോടെ ദുരിതത്തിലായത് . വെള്ളിയാഴ്ച അതിർത്തി വനമേഖലയിൽ രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പുഴയിൽ വെള്ളം ഉയരുകയായിരുന്നു .അവിടെയുള്ള ആദിവാസികൾ
വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി കടവ് കടന്നാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. അതിനാൽ പുഴയുടെ ജലനിരപ്പ് ഉയർന്നതോടെ ഇറങ്ങിക്കടക്കാനാവാതെ മുളകൊണ്ട് താൽക്കാലികമായ ചങ്ങാടം ഉണ്ടാക്കിയാണ് അരിയും നിത്യോപയോഗ സാധനങ്ങളും വാങ്ങാൻ ആദിവാസികൾ മറുകരയിലെത്തുന്നത് . ഇരു കോളനികളിലുമായി 120 കുടുംബങ്ങളാണ് താമസിക്കുന്നത് . പുഞ്ചക്കൊല്ലി കടവിലുണ്ടായിരുന്ന ഇരുമ്പുപാലം 2019ലെ പ്രളയത്തിൽ ഒലിച്ചുപോയതാണ്. എന്നിട്ടും 4 വർഷം കഴിഞ്ഞിട്ടും പുതിയ പാലം നിർമിക്കാൻ ഇതുവരെയും നടപടിയുണ്ടായിട്ടില്ല .

 

Leave a Reply

Your email address will not be published. Required fields are marked *