Your Image Description Your Image Description

മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച യൂവാവിനെ റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടുകിട്ടുന്നതിന് വേണ്ടി
ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ പണം കിട്ടാതായതോടെ സഹദിനെ മർദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ​ സഹദിന്‌ പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ കരിപ്പൂരിൽ ഉൾപ്പെടെ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നും ആയുധങ്ങൾ ഉപയോ​ഗിച്ചാണ് ആക്രമണം നടത്തിയതെന്നും പോലീസിന് ലഭിച്ച വിവരം .

വീട്ടിലുണ്ടായിരുന്ന സഹദിനെ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ രണ്ട് കാറുകളിൽ എത്തിയ സംഘം പിടിച്ചുവലിച്ചു കൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്വർണക്കടത്ത് നടത്തുന്ന വിവരം സഹദ് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത് .

സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി കോട്ടക്കൽ സിഐ അറിയിച്ചു. കൂടാതെ സ്വർണക്കടത്തു സംഘങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതായോ ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്നീ വിവരം അന്വേഷിച്ചപ്പോൾ അറിവില്ലായെന്നാണ് പോലിസും നാട്ടുകാരും പറയുന്നത് .

 

Leave a Reply

Your email address will not be published. Required fields are marked *