Your Image Description Your Image Description

തിരുവനന്തപുരം : ഭാര്യയോട് ഭർത്താവിന്റെ ക്രൂരമർദനം. മൈലമൂട് സ്വദേശി ഗിരിജാ ഷൈനാണ് ക്രൂരമായി മർദനമേറ്റത് . ഗിരിജയെ വനത്തിൽ എത്തിച്ചതിന് ശേഷം ഭർത്താവ് കാൽമുട്ടുകൾ ഇടിച്ചു പൊട്ടിച്ചു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഗിരിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയാണ് പൊലീസ് കസ്റ്റഡിയിലായത് .

ഗിരിജയും സോജിയും ഒന്നര വർഷമായി പിരിഞ്ഞു താമസിക്കുകയാണ് . സോജി ഒത്തുതീർപ്പിന്റെ ഭാഗമായി ഗിരിജയെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു . കല്ലുകൊണ്ട് കാലിൽ ഇടിച്ചും വെട്ടുകത്തികൊണ്ട് വെട്ടിയുമാണ് ഗിരിജയെ ആക്രമിച്ചത്. ആ സമയത്ത് വേദന കൊണ്ട് കരഞ്ഞ ഗിരിജയുടെ കരച്ചിൽ കേട്ട് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലുണ്ടായിരുന്ന പ്രദേശവാസികൾ ഓടിക്കൂടിയെത്തി പോലീസിനെ വിവരമറിച്ചു . പാലോട് പൊലീസ് സ്ഥലത്തെത്തി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *