Your Image Description Your Image Description

കാട്ടാക്കട: ഷാഡോ പൊലീസാണെന്ന വ്യാ‍ജേനെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് മർ​ദിച്ചതായി പരാതി. വെള്ളനാട് സ്റ്റേഡിയത്തിന് സമീപത്തായിട്ടുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുക്കുകയായിരുന്ന യുവാക്കൾക്ക് നേരെയാണ് അക്രമണമുണ്ടായത്. വെള്ളനാട് സ്റ്റേഡിയത്തിന് സമീപം ദേവിവിഹാറിൽ മനു (23), സുഹൃത്ത് റോഡരികത്ത് വീട്ടിൽ വിഷ്ണു (23) എന്നിവരെയാണ് മർദിച്ചത് .

തിങ്കളാഴ്ച രാത്രി കാട്ടാക്കടയിലെ ഒരു തിയേറ്ററിൽ സിനിമക്ക് പോയി തിരികെ വീട്ടിലേക്ക് പോകാൻ മിനിനഗറിലെ കാത്തിരിപ്പു കേന്ദ്രത്തിൽ എത്തിയ യുവാക്കളെ ബൈക്കിലെത്തിയ രണ്ടുപേർ ഇവരെ ചോദ്യം ചെയ്യുകയും തുടർന്ന് കൂടുതൽ ചോ​ദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടു . അതിനു ശേഷം വരാൻ മടിച്ച് നിന്ന ഇവരെ ബലo പ്രയോഗിച്ച് ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു. പൂവച്ചലിൽനിന്ന് കാപ്പിക്കാട്ട്‌ റോഡിലൂടെ സഞ്ചരിച്ച ഇവർ യുവാക്കളെ ഒരു പുരയിടത്തിൽ കയറ്റി നിർത്തി ക്രൂരമായി മർദിച്ചതായാണ് പരാതിയിൽ പറയുന്നത് .

അക്രമികളുടെ കൈവശം കത്തി ഉണ്ടായിരുന്നതായും കൈകൊണ്ടും ഇടിവള ഉപയോഗിച്ചും മർദിച്ചതായും യുവാക്കൾ പറയുന്നത് . ക്രൂരമായ മർദനത്തിൽ ഇരുവരുടെയും കൈകൾക്ക് പൊട്ടലും ശരീരമാസകലം പരിക്കുകളും ഉണ്ട് . എന്നിട്ട് ഇവരുടെ മൊബൈൽ ഫോണുകളും അക്രമികൾ കൊണ്ടുപോയി. പിന്നീട് നേരം പുലർന്നതിന് ശേഷമാണ് യുവാക്കൾ വെള്ളനാട് സർക്കാർ ആശുപത്രിയിലെത്തി ചികിത്സ തേടിയതായി പരാതിയിൽ പറയുന്നുണ്ട് . പരാതി പ്രകാരo പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുത്തതായി കാട്ടാക്കട പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

 

 

Leave a Reply

Your email address will not be published. Required fields are marked *