Your Image Description Your Image Description

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നുത് കണ്ടെത്താന്‍ വേണ്ടി കെഎസ്ആർടിസിയിൽ പുതുതായി ആരംഭിച്ച ബ്രത്തലൈസർ പരിശോധനയെ ഭയന്ന് ഡ്രൈവർമാർ കൂട്ടത്തോടെ മുങ്ങുന്നു.ഇതോടുകൂടി പലയിടത്തും സർവീസ് മുടങ്ങി. അതേസമയം ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സർവീസ് മുടങ്ങുകയും ചെയ്തു . ബ്രത്തലൈസറിലെ റീഡിങ് പൂജ്യത്തിനുമുകളിൽ കാണിച്ചതുകൊണ്ട് ശിക്ഷയായി സസ്പെൻഷനാണെന്ന് അറിയിച്ചതിനാലാണ് ഡ്രൈവർമാർ എത്താത്തത് എന്നാണ് കാരണം . ബ്രത്തലൈസർ പരിശോധനക്കായി വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താതിരിക്കുകയും ചെയ്യുന്നത് പതിവാണ് .

പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കൽ’ പരിശോധനയിൽ, 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാൽ മാത്രമാണ് ശിക്ഷ ഉണ്ടാവുകയുള്ളൂ. എന്നാൽ കെഎസ്ആർടിസിയിലെ രീതിയനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാൽ പോലും സസ്പെൻഷൻ കിട്ടുന്ന സ്ഥിതിയാണ് . അതിനാല്‍ ഡ്രൈവർമാർ ‘അഡീഷണൽ ഡ്യൂട്ടി’ക്ക് പോലും വരാറില്ലെന്നാണ് യൂണിറ്റുകളിൽനിന്ന് ലഭിക്കുന്ന വിവരം. അതിനാൽ പതിവ് ഡ്യൂട്ടിക്കു പുറമേ അഡീഷണൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ഡ്രൈവർമാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പല ഡിപ്പോകളും സർവീസ് നടത്തുന്നത്.

ബ്രത്തലൈസർ പരിശോധന വന്നതിന് ശേഷം ഇതുവരെ 204 ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിൽ നൂറിലേറെപ്പേർ ഡ്രൈവർമാണ്. ഇതിനുപുറമേ മെയ് മാസത്തിൽ 274 ഡ്രൈവർമാർ കൂടി വിരമിക്കുന്നുണ്ട് . ഇതോടെകൂടി കോർപ്പറേഷനിൽ ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാണ് . അതിനാൽ ഈ പ്രശ്നം പരിഹരിക്കാനായി വിരമിക്കുന്ന ഡ്രൈവർമാരിൽ തുടരാൻ താത്‌പര്യമുള്ളവരെ അതത് യൂണിറ്റുകളിൽ തന്നെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാനാണ് കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *