Your Image Description Your Image Description

പാലക്കാട്: മണ്ണാർക്കാട് ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ച് കൊടുത്തില്ല എന്നാരോപിച്ചു ഹോട്ടലുടമയേയും തൊഴിലാളികളേയും മർദിച്ചുവെന്ന് പരാതി . റോഡരികിൽ കഫേ നടത്തുന്ന സൽജലി യെന്നയാൾക്കാണ് യുവാക്കളുടെ മർദനമേറ്റത്. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് .

നാട്ടുകൽ സ്വദേശികളായ യൂസഫ്, ഷുക്കൂർ, ഷിഹാബ്, റാഷിദ്, ബാദുഷ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത് . ആക്രമണത്തിൽ കടയക്ക് 50000 രൂപയുടെ നാശ നഷ്ടങ്ങൾ സംഭവിച്ചതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ 53-ാം മൈൽ ഭാഗത്താണ് സംഭവം നടന്നത്.

രാത്രി 9.30 ഓടെ കടയിലെത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തതിന് ശേഷo . കാറിലേക്ക് ഭക്ഷണം എത്തിച്ച് നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു . എന്നാൽ കടയുടമ അതിന് സമ്മതിച്ചില്ല. ഇതോടെ ദേഷ്യം കയറിയ യുവാക്കൾ സൽജലിന് നേരെ തട്ടികയറുകയും മർദ്ദിക്കുകയും ചെയ്തു . ഇത് തടയാൻ വന്ന തൊഴിലാളികൾക്ക് പരിക്കേറ്റു . തുടർന്നുള്ള സംഘർഷാവസ്ഥയിൽ കടയിലെ കസേരകളും മറ്റും തകർക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിട്ടുണ്ട്

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *