Your Image Description Your Image Description

തിരുവനന്തപുരം : ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് മൂന്നംഗ ലഹരിസംഘം. വെള്ളറട കണ്ണനൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചിട്ടുണ്ട് . കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെയും ഭര്‍ത്താവിനെയും നടുറോഡില്‍ മര്‍ദിക്കുകയായിരുന്നു . ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പിന്നീട് ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. കൂടാതെ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും നാട്ടുകാർ പറയുന്നത് .

ബഹളം കേട്ട് പുറത്തു വന്ന വീട്ടുടമയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി. ‘കേറിപ്പോടാ എന്നുപറഞ്ഞ് അസഭ്യം പറയുകയും തുടർന്ന് സംഘത്തിലുള്ള ഒരാൾ വെട്ടാൻ വന്നു എന്ന് വീട്ടുടമ പറഞ്ഞു. സംഭവം കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത് എന്ന് നാട്ടുകാർ കുറ്റപ്പെടുത്തി .
രാത്രി പത്തു മണിക്ക് വിളിച്ച്കാര്യoഅറിയിച്ചിട്ടുംപൊലീസ്എത്തിയത്ഒന്നരണിക്കൂറിനുശേഷമാണെന്ന ആരോപണവും നിലനിൽകുന്നു . അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ ചേർന്ന് പിടികൂടി പൊലീസിന് ഏല്‍പ്പിച്ചിട്ടുണ്ട്

 

 

 

Leave a Reply

Your email address will not be published. Required fields are marked *