Your Image Description Your Image Description

ഇരവിപുരം: ആളില്ലാത്ത വീടിന്റെ വാതിലുകൾ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 6 പവൻ മോഷണം പോയി . മയ്യനാട് കാക്കോട്ട്മൂല പള്ളിക്ക് സമീപം എൽസമ്മ വിൻസെന്റിന്റെ ഇരുനില വീട്ടിലാണ് ഞായർ രാത്രി മോഷണം ഉണ്ടായത് .വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. അതിനിടയിൽ മുറികളുടെ വാതിലുകളും തകർത്തു. മുറിക്കുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു . അതുപോലെ 4 റൂമി‌ലും അലമാരകൾ കുത്തിത്തുറന്നു. വീട്ടു സാധനങ്ങളും മോഷണം പോയിട്ടുണ്ട്. വീട്ടുകാർ ഈ ദിവസം ബെംഗളൂരുവിലായിരുന്നു. ഇന്നലെ രാവിലെ വന്നപ്പോഴാണ് വീടിന്റെ പിറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ചതായി ശ്രദ്ധയിൽ പെട്ടത് . വാതിലിനൊപ്പമുളള ഇരുമ്പ് ഗ്രില്ലും മൂർച്ചയുള്ള ആയുധം കൊണ്ട് തകർത്തിട്ടുണ്ട്. വീട്ടുകാർ ഉടൻ തന്നെ ഇരവിപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *