Your Image Description Your Image Description

കാഞ്ഞിരപ്പുഴ : കനത്ത വേനൽ മഴയിലും കാറ്റിലും മാവു പൊട്ടിവീണ് വീടു തകർന്നു. പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂർ വീട്ടിൽ കാർത്യായനിയുടെ (65) വീടാണ് കനത്ത മഴയിലും കാറ്റിലും പെട്ട് തകർന്നത് .കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. മരം പൊട്ടിവീഴുന്ന സമയം വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടു പുറത്തിറങ്ങിയതിനാൽ ജീവൻ രക്ഷപ്പെട്ടു. പിന്നീട് വീട്ടുകാരെ സുരക്ഷിതസ്ഥലത്തേയ്ക്കു മാറ്റിപ്പാർപ്പിച്ചു.

കനത്തമഴയിൽ വീടിനു സമീപത്തെ മാവു മരമാണു വീടിന്റെ ചിമ്മിനിയുടെ മുകളിലൂടെ വീണത്. ചിമ്മിനി തകർന്നത് കൂടാതെ ഷീറ്റുകകളും നശിഞ്ഞു . വീട് ഭാഗികമായി തകർന്നെന്നു വീട്ടുകാരും പറയുന്നത് .താമസിക്കാൻ പറ്റാതായതോടെ കുടുംബത്തെ മറ്റൊരിടത്തേക്കു മാറ്റിപ്പാർപ്പിച്ചെന്നു വാർഡ് മെംബർ എൻ.പ്രദീഷ് പറഞ്ഞു.അതേസമയം വിവരമറിഞ്ഞ് വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *