Your Image Description Your Image Description

പെരുമ്പടപ്പ് : പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന്റെ അപ്രോച്ച് റോഡിൽ കുഴിയും വിള്ളലും രൂപപ്പെട്ടു .പുത്തൻപള്ളിയെയും പാലപ്പെട്ടിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡിലാണ് മഴ കാരണം വാഹനങ്ങൾ അപകടത്തിലാകുന്ന തരത്തിലുള്ള ഗർത്തവും വിള്ളലും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയതിനെത്തുടർന്നാണ് റോഡിൽ ഗർത്തം രൂപപ്പെടാൻ കാരണം. റോഡിന്റെ സൈഡിലൂടെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത തരത്തിലാണ് വിള്ളൽ രൂപപ്പെട്ടിരുന്നത്

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *