Your Image Description Your Image Description

കാ​ഞ്ഞ​ങ്ങാ​ട്: പ്രായപൂർത്തിയാകാത്ത മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ആൾക്ക് കോടതി
ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും വിധിച്ചു .​ ക​രി​വേ​ട​കം ആ​ലി​ൻ​താ​ഴെ​യി​ലെ ബി. ​ഗോ​വി​ന്ദ​ൻ എ​ന്ന ഗോ​പി​യാണ് ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി. ​സു​രേ​ഷ് കുമാർ ശിക്ഷിച്ചത് .

പിഴയായ 25,000 രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂന്നു മാസം അധിക തടവും കൂടി അനുഭവിക്കാൻ ഉത്തരവിലുണ്ട് . .അതേസമയം ശിക്ഷ ഒന്നിച്ച് അനുഭവിച്ച മതിയെന്നും ഉത്തരവിൽ പറയുന്നത് .

2019 ലാണ് സംഭവം . വൈ​കീ​ട്ട് കുട്ടി പ്ര​തി​യു​ടെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോയിരുന്ന സമയത്തായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിച്ചത് .പ്ര​തി കു​ട്ടി​യെ ക​ട​യു​ടെ അ​ക​ത്തേ​ക്ക് വി​ളി​ച്ചു​കൊ​ണ്ടു​പോ​യി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായാണ് കേസ് .ബേ​ഡ​കം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി​വി​ധി പറഞ്ഞത് .പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോർട്ട് പബ്ലിക്‌ പ്രോസിക്യുട്ടർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *