Your Image Description Your Image Description

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. 41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്റ്റേഷനിൽ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 44 ശതമാനമാണ് അന്തരീക്ഷ ഈർപ്പം. അതിനാൽ രേഖപ്പെടുത്തിയ താപനിലയേക്കാൾ 2 ഡിഗ്രി അധികം ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *