Your Image Description Your Image Description

 

ഡൽഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. നേതാക്കളെ വേട്ടയാടാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസിയിൽ ബിജെപി നടത്തിയ ഇടപെടലുമായി ബന്ധപ്പെട്ടാണ് ടിഎംസിയുടെ ആരോപണം. തെളിവുകളും തൃണമൂൽ നേതാക്കൾ പുറത്ത് വിട്ടു.

കഴിഞ്ഞ മാർച്ച് 26നാണ് ബിജെപി നേതാവ് ജിതേന്ദ്ര ചൗധരി. എൻഐഎ എസ്പി ധൻ റാം സിങ്ങുമായി വസതിയിൽ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ഭൂപതിനഗറിൽ ടിഎംസി നേതാക്കളുടെ അറസ്റ്റുണ്ടായത്. ഇത് ഗൂഢാലോചനയുടെ ഭാഗമായുണ്ടായ നടപടിയാണെന്നാണ് ബിജെപി നേതാവ് എത്തിയെന്ന് വ്യക്തമാകുന്ന വിസിറ്റേഴ്സ് ബുക്കിന്‍റേ രേഖകള്‍ പുറത്ത് വിട്ട് ടിഎംസി നേതാവ് കുണാല്‍ ഘോഷ് ആരോപിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസിയെ ബിജെപി സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തുന്നതിനിടെയാണ് തെളിവായി രേഖകളടക്കം ടിഎംസി പുറത്ത് വിടുന്നത്.

എൻഐഎ എസ് പി ധൻ റാം സിങ്ങാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ. കൊല്‍ക്കത്തയിലെ വസതിയിൽ 52 മിനിറ്റ് നേരമാണ് ബിജെപി നേതാവ് ജിതേന്ദ്ര തിവാരി ചർച്ച നടത്തിയത്. കൊല്‍ക്കത്തയിലെ ഫ്ലാറ്റിലെ വിസിറ്റേഴ്സ് ബുക്ക് രേഖകളാണ് ടിഎംസി തെളിവായി പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടന്ന കൂടിക്കാഴ്ചയിൽ പണം ഇടപാടുകളുമുണ്ടായി. അധികം വൈകാതെ ദൃശ്യങ്ങളും പുറത്ത് വിടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നൽകി. ഗുരുതരമായ സംഭവത്തിൽ ബംഗാള്‍ പൊലീസ് അന്വേഷണം നടത്തണമെന്നും. എസ് പിയെയും സംഘത്തെയും അടിയന്തരമായി കേന്ദ്ര ഏജൻസി ബംഗാളില്‍ നിന്ന് നീക്കണമെന്നും ടിഎംസി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ബിജെപി- എൻഐഎ ഗൂഢാലോചനയെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജിയും ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കടമ മറന്ന് നിശ്ബദത പാലിക്കുന്നുവെന്നും അഭിഷേക് ബാനർജി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *