Your Image Description Your Image Description

 

ഏതെങ്കിലുമൊരു നൃത്ത രൂപമെങ്കിലും ഇഷ്ടപ്പെടാത്തവര്‍ വളരെ അപൂര്‍വ്വമായിരിക്കും. എന്നാല്‍, ഇഷ്ടമുള്ള എല്ലാവര്‍ക്കും നൃത്തം വഴങ്ങണമെന്നില്ല. അതിന് താളബോധം വേണം. പിന്നെ മെയ്‍വഴക്കവും. സാമ്പത്തികമായി ഉയര്‍ന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ വിവാഹങ്ങളില്‍ ഇന്ന് നൃത്തം ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. കഴിഞ്ഞ ദിവസം ഒരു വിവാഹാഘോഷത്തിന് ഇടയിലെ നൃത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പ്രതിശ്രുത വധുവുമൊത്തുള്ള വരന്‍റെ നൃത്തമായിരുന്നു അത്. വരന്‍റെ നൃത്ത ചുവടുകള്‍ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അമ്പരന്നു.

കറുത്ത നിറത്തിലുള്ള സ്യൂട്ടിൽ വരനും, തിളങ്ങുന്ന തവിട്ടുനിറത്തിലുള്ള ഗൗണ്‍ ധരിച്ചെത്തിയ പ്രതിശ്രുത വധുവിനെയും വീഡിയോയില്‍ കാണാം. അനിമൽ എന്ന സിനിമയിലെ ഹിറ്റ് ഗാനമായ പെഹ്‌ലേ ഭി എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരുവരും അനായാസമായി നൃത്തം ചെയ്യുന്നു. പാട്ടിനിടെ നൃത്തം തുടരുമ്പോള്‍ വരന്‍, വധുവിനെ എടുത്തുയര്‍ത്തുന്നു. ഈ സമയം വിവാഹവേദിയിലുണ്ടായിരുന്നവര്‍ സന്തോഷത്തോടെ ശബ്ദം ഉണ്ടാക്കുന്നതും കേള്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *