Your Image Description Your Image Description

മാനന്തവാടി:  വയനാട് പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. പയ്യമ്പള്ളി അടിയ കോളനിയിലെ സുകുവിനാണ് പരുക്കേറ്റത്. ഇന്നു രാവിലെ 6.30ഓടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പുലിയാണ് ആക്രമിച്ചതെന്നാണ് കരുതുന്നത്. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം,വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം.

Leave a Reply

Your email address will not be published. Required fields are marked *