Your Image Description Your Image Description

ദുബായ്: നാട്ടിലായാലും വിദേശത്തായാലും ആഘോഷങ്ങൾ അടിച്ചുപൊളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. ഇത് അൽപ്പം മദ്യത്തിന്റെ അകമ്പടിയോടെ ആഘോഷിക്കുന്നവരും ഏറെയാണ്. ക്രിസ്‌തുമസ്- ന്യൂ ഇയർ കാലത്ത് നിയമാനുസൃതം പ്രവർത്തിക്കുന്ന മദ്യഷോപ്പുകളിൽ നിന്നാണ് പ്രവാസികൾ അധികംപേരും മദ്യം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ ദുബായിൽ ലിക്കർ ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് മദ്യം വാങ്ങാൻ സാധിക്കുക. ഇന്ത്യയിൽ എത്ര വയസ് മുതലാണ് മദ്യം കഴിക്കാൻ കഴിക്കാൻ അനുമതിയുള്ളതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ദുബായിൽ ആൽക്കഹോൾ ലൈസൻസ് ലഭിക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് എത്ര പ്രവാസികൾക്ക് അറിയാം.

യുഎഇയിലെ ഹോൾസെയിൽ ലിക്കർ സപ്ളൈയർ ആയ ആഫ്രിക്കൻ ഈസ്റ്റേണിലോ മദ്യഷോപ്പായ എം എം ഐയിലോ പോയി ദുബായ് നിവാസികൾക്ക് ലൈസൻസിനായി അപേക്ഷിക്കാം. അപേക്ഷകർ 21 വയസിന് മുകളിലുള്ളവരായിരിക്കണം. സാധുവായ എമിറേറ്റ്‌സ് ഐഡി ഉള്ളവരായിരിക്കണം.

ആഫ്രിക്കൻ ഈസ്റ്റേണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്. സൈറ്റിലെ അപ്ളൈ ഫോർ ലൈസൻസ് എന്ന ഓപ്‌ഷനിൽ ക്ളിക്ക് ചെയ്യണം. തുടർന്ന് പ്രത്യക്ഷപ്പെടുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ച് നൽകണം. അപേക്ഷിച്ച് രണ്ടുമുതൽ അഞ്ച് ആഴ്‌ചകൾക്ക് ശേഷമായിരിക്കും ലൈസൻസ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *