Your Image Description Your Image Description

കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര , ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. റബർ ബോർഡ് വൈസ് ചെയർമാൻ കെ. എ. ഉണ്ണികൃഷ്ണൻ ആണ് ചാലക്കുടിയിലെ സ്ഥാനാർഥി. കെപിഎംഎസ് നേതാവ് ബൈജു കലാശാലയാണ്  മാവേലിക്കരയിലെ സ്ഥാനാർഥി. കോട്ടയം ഇടുക്കി സ്ഥാനാർത്ഥികളിൽ ചർച്ച നടക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.

കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ തീരുമാനം. ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും സ്ഥാനാർഥികളാകും.

ഇടുക്കി സീറ്റിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് സൂചന. ഇടുക്കിയുടെ കാര്യത്തിൽ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താൻ വേണ്ടി മാറ്റിവെക്കുകയായിരുന്നു.ഉടുമ്പൻചോല മുൻ എം എൽ എയും കേരളാ കോൺഗ്രസ് മുൻ നേതാവുമായ മാത്യു സ്റ്റീഫൻ്റെ പേരും ഇടുക്കി സീറ്റിൽ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *