Your Image Description Your Image Description

ചെന്നൈ: ഏറെ അഭ്യൂഹങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും രീഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കുമെല്ലാം വിരാമമിട്ടുകൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസൻ മത്സരിക്കില്ലെന്ന തീരുമാനം വന്നു.  ‘മക്കള്‍ നീതി മയ്യം’ ആണ്  കമല്‍ഹാസൻ മത്സരിക്കില്ലെന്ന്  നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പകരം ഡി.എം.കെ സഖ്യത്തിന്റെ താരപ്രചാരകനാകാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം ഡി.എം.കെയുമായി സഖ്യം ചേരാനും തീരുമാനിച്ചു.

കോയമ്പത്തൂരിൽ നിന്ന് കമൽ ഹാസൻ മത്സരിക്കുമെന്ന തരത്തിൽ നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. കോയമ്പത്തൂരിലോ മധുരയിലോ നിന്ന് ലോക്സഭയി​ലേക്ക് മത്സരിക്കണമെന്ന് കമൽഹാസൻ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ കോയമ്പത്തൂർ വിട്ടുകൊടുക്കാൻ സി.പി.എം തയാറായില്ല. അതേസമയം അടുത്ത വര്‍ഷം രാജ്യസഭ സീറ്റ് കമലിന് നല്‍കുമെന്നാണ് ധാരണ.

ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കമൽ ഹാസന്റെ പാർട്ടി ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മാറുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലുമുള്ള 40 സീറ്റുകളിൽ അദ്ദേഹം ഡി.എം.കെ സഖ്യത്തിന് വേണ്ടി താരപ്രചാരകനായി രംഗത്തിറങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും ഡിഎംകെയുമായി ഒത്ത്  ‘മക്കള്‍ നീതി മയ്യം’ പ്രവര്‍ത്തിച്ചുപോകും. ഇതിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *