Your Image Description Your Image Description

ചരിത്രപ്രസിദ്ധമായ ആലുവ മഹാശിവരാത്രി ദിവസമായ ഇന്ന് പി​തൃ​മോ​ക്ഷ പു​ണ്യം​തേ​ടി ഭ​ക്ത​ർ ആ​ലു​വ മ​ണ​പ്പു​റത്തേക്ക്. കേരളത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശി​വ​രാ​ത്രി ആ​ഘോ​ഷി​ക്കാ​റു​ണ്ടെ​ങ്കി​ലും പെ​രി​യാ​ർ തീ​ര​ത്തെ മ​നോ​ഹ​ര​മാ​യ ആ​ലു​വ മ​ണ​പ്പു​റ​ത്തെ ശി​വ​രാ​ത്രിയും ബ​ലി​ത​ർ​പ്പ​ണ​വും ആ​ഘോ​ഷ​ങ്ങ​ളും മറ്റിടങ്ങളിൽ നിന്നും വിഭിന്നമാണ്. അ​തി​നാ​ൽ ബ​ലി​ത​ർ​പ്പ​ണ​ത്തി​ന്​ ഭ​ക്ത​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത് ആ​ലു​വ മ​ണ​പ്പു​റ​ത്തി​നാ​ണ്. പെരിയാറിൽ മുങ്ങിക്കുളിച്ച് മണപ്പുറത്തും മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് പ്രധാനമായും ബലിതർപ്പണം നടത്തുക. മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റുമാണ് സൗകര്യങ്ങളൊരുക്കുന്നത്.

പി​തൃ​ത​ർ​പ്പ​ണ​ത്തി​നായി ആലുവ മണപ്പുറത്ത്​ ദേ​വ​സ്വം ബോ​ർ​ഡ് 116 ബ​ലി​ത്ത​റ​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. ശിവരാത്രി നാളിലെ ബലിത്തർപ്പണം ഇന്ന് അർദ്ധരാത്രി മുതൽ നാളെ ഉച്ചവരെയാണ്. എന്നാൽ, ദൂരെ ദിക്കുകളിൽ നിന്നെത്തുന്നവർക്കായി രാത്രി ഒമ്പത് മണിയോടെ തർപ്പണ ചടങ്ങുകൾ ആരംഭിക്കും. കുംഭമാസത്തിലെ കറുത്തവാവ് നാളെ വൈകിട്ട് 6.30 മുതൽ പത്താം തീയതി ഉച്ചയ്ക്ക് 2.30വരെയാണ്. ആയതിനാൽ ഇന്ന് രാത്രി ഒമ്പതിനാരംഭിക്കുന്ന ബലിതർപ്പണ ചടങ്ങുകൾ പത്താം തീയതി ഉച്ചവരെയും തുടരും.

അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *