Your Image Description Your Image Description

കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ലെ മു​ഴു​വ​ൻ രേ​ഖ​ക​ളു​മാ​യി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‌ വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ് ന​ൽ​കി. തോമസ് ഐസക്ക് ഈ മാസം 12 ന് ഹാജരാകാനാണ് ഇ.ഡി നിർദേശം നല്‍കിയിരിക്കുന്നത്.

എ​ന്നാ​ൽ ഇ​ഡി ത​നി​ക്ക് തു​ട​ര്‍​ച്ച​യാ​യി സ​മ​ന്‍​സ് അ​യ​ക്കു​ക​യാ​ണെ​ന്നും കേ​സി​ന്‍റെ പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​മു​ണ്ടെ​ന്നു​മാ​ണ് തോ​മ​സ് ഐ​സ​ക്കി​ന്‍റെ വാ​ദം.ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും ഇ.ഡിയുടെ സമന്‍സില്‍ അവശ്യപ്പെട്ടിരുന്നുവെന്നും തോമസ് ഐസക്ക് വിമര്‍ശിക്കുന്നു. ഇതെല്ലാം ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

മ​സാ​ല ബോ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ കി​ഫ്ബി വി​ദേ​ശ നാ​ണ​യ​ച​ട്ടം ലം​ഘി​ച്ചെ​ന്നും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ഡി കി​ഫ്‌​ബി​യ്ക്ക് എ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ആവശ്യപ്പെട്ട വിവരങ്ങൾ കിഫ്ബി നൽകുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇ.ഡി കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *