Your Image Description Your Image Description

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേലെസൗധത്തില്‍ സരിതയാണ് മരിച്ചത് ഇന്നലെ രാത്രി എട്ടരയോടെയാണ് സരിതയെ പരിചയക്കാരനായ ബിനു എന്നയാൾ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ വ്യക്തമല്ല.

വർഷങ്ങളായി സരിതയും ബിനുവും പരിചയക്കാരാണ്. ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്‌കൂളിലെ ജോലിക്കാരിയാണ് സരിത. ഇന്നലെ രാത്രി സരിതയും ബിനുവും തമ്മിൽ വാക്കുതർക്കമുണ്ടായി. അതിനു ശേഷം സരിതയുടെ വീട്ടിലെത്തിയ ബിനു കന്നാസില്‍ കരുതിയിരുന്ന പെട്രോള്‍ സരിതയുടെ ശരീരത്തിലേക്കൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മകളും സരിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

സരിതയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിനു എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വാഹനത്തില്‍ നിന്ന് വെട്ടുക്കത്തിയും മുളക് പൊടിയും കണ്ടെത്തി. അഞ്ച് ലിറ്റര്‍ പെട്രോളുമായി എത്തിയാണ് ബിനു സരിതയെ തീകൊളുത്തിയത്. കൊലപ്പെടുത്താനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പോലീസ് ബിനുവിനെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *