Your Image Description Your Image Description

ഡല്‍ഹി: സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി.സിസ തോമസിനെതിരെയായ അച്ചടക്കനടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.

സർക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് ഹർജി തള്ളിയത്.ഗവർണറുടെ നിർദേശപ്രകാരമായിരുന്നു സിസ കെ.ടി.യു വിസിയായി ചുമതലയേറ്റത്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി വിമർശിച്ചു.

ജസ്റ്റീസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പ്രഥമദൃഷ്ട്യാ തന്നെ ഹര്‍ജി തള്ളുകയായിരുന്നു. കേസില്‍ വിശദമായ വാദം കേള്‍ക്കാനോ നോട്ടീസ് അയയ്ക്കാനോ കോടതി തയാറായില്ല. സാങ്കേതിക സര്‍വകലാശാല വിസി രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് താത്ക്കാലിക വിസിയായി സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *