Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യോ​ട് ജൂ​ൺ 15ന​കം ഡ​ൽ​ഹി​യി​ലെ ദേ​ശീ​യ ആ​സ്ഥാ​ന​മ​ന്ദി​രം ഒ​ഴി​യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഡ​ൽ​ഹി ഹൈ​കോ​ട​തി​ക്ക് കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ റോ​സ് അ​വ​ന്യു​വി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ചീ​ഫ് ജ​സ്റ്റി​ഡ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് പാ​ർ​ട്ടി ആ​സ്ഥാ​നം ഒ​ഴി​യാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.  കൈയ്യേറ്റ ഭൂമിയിലാണ് പാർട്ടി ഓഫീസെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ജൂൺ 15നകം ഓഫീസ് ഒഴിയണമെന്നും പുതിയ ഓഫീസിനായുള്ള ഭൂമിക്കായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ സമീപിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ പാർട്ടിയുടെ അപേക്ഷ പരി​ഗണിക്കണമെന്നും നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

നിലവില്‍ ഓഫീസുള്ള സ്ഥലത്ത് തുടരാന്‍ പാര്‍ട്ടിക്ക് നിയമപരമായി അവകാശമില്ല എന്നും കോടതി നിരീക്ഷിച്ചു. ആം ആദ്മി പാര്‍ട്ടിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഘ്‌വി ഹാജരായി. 2015 മു​ത​ൽ സ്ഥ​ലം ആം ​ആ​ദ്മി പാ​ർ​ട്ടി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ജൂ​ണ്‍ 15വ​രെ സ​മ​യം അ​നു​വ​ദി​ച്ച​ത്. പ​ക​ര​മാ​യി ന​ൽ​കി​യ സ്ഥ​ലം മ​റ്റു ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യു​ള്ള ബ​ദ​ർ​പൂ​ർ അ​തി​ർ​ത്തി​യി​ലാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സി​ങ്‍വി ചൂ​ണ്ടി​ക്കാ​ട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *