Your Image Description Your Image Description

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നും മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്നും സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് ആവശ്യപ്പെട്ടു.

റാഗിങ്ങിനെതിരായ വകുപ്പുകൾ ചുമത്തി പ്രതികൾക്കു രക്ഷപ്പെടാൻ അവസരമൊരുക്കരുത്. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണു നിലവിൽ ചുമത്തിയിരിക്കുന്നത്. പ്രതികളെ ചോദ്യംചെയ്ത ശേഷം വലിയ വകുപ്പുകൾ ചുമത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നത്. ആ വാക്കുകൾ വിശ്വസിക്കുന്നു. ജുഡീഷ്യൽ അന്വേഷണത്തിൽ തീരുമാനമായശേഷം കൂടുതൽ പ്രതികരിക്കാം. മകന്റെ ബാച്ചിലുള്ളവർക്കും മരണത്തിൽ പങ്കുണ്ട്. ഒരാളെപ്പോലും വെറുതേ വിടരുത്. പുറത്തു പലരും നല്ലവരായി അഭിനയിക്കുകയാണെന്നും ജയപ്രകാശ് പറഞ്ഞു.

തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു എന്ന പ്രസ്താവനയെന്നും ആത്മഹത്യാ പ്രേരണയ്ക്ക് അല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ജയപ്രകാശ്  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *