Your Image Description Your Image Description

ചാരുംമൂട്: നിയമപ്രകാരം യുവാവിനെ നാടുകടത്തി. മാവേലിക്കര താലൂക്കിൽ പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പിൽ വീട്ടിൽ ഹാഷിമി(33)നെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിയത്.

ഇയാൾ നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് . ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടാണ് ഉത്തരവിട്ടത്.

എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അവർകളുടെ കാപ്പാ നിയമം 15 (1) പ്രകാരമുള്ള ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ 19 ക്രിമിനൽ കേസുകളിൽ ഹാഷിം പ്രതിയാണ്. നൂറനാട്, അടൂർ, ശാസ്താംകോട്ട, ഷോർണൂർ എന്നീ സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകൾ നിലവിലുണ്ട്. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്തൽ, അടിപിടി ഇത്തരം കേസുകളാണ് പ്രതി ഉൾപ്പെട്ടിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *