Your Image Description Your Image Description

കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർ ശങ്കർ എസ്എൻഡിപി കോളേജ് രണ്ടാം വർഷ വിദ്യാർഥി അമലിനാണ് മർദനമേറ്റത്. .ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തി.ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനില്ലെന്നും മര്‍ദനമേറ്റ  അമൽ വ്യക്തമാക്കി.

റാഗിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 25 ഓളം എസ്എഫ്ഐക്കാർ ചേർന്ന് മർദിച്ചുവെന്ന് അമൽ പറയുന്നു. അമൽ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷമാണ് മർദനമാണെന്ന വിവരം പുറത്തറിഞ്ഞതെന്നും കുടുംബം പറഞ്ഞു. ക്ലാസിലെ വിദ്യാർത്ഥി അടക്കം കൂട്ടത്തിൽ ഉണ്ടായിരുന്നു  .എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനം എന്നാണ് പരാതിയില്‍ പറയുന്നത്. ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ ചുറ്റിലും നിന്നായിരുന്നു ആക്രമണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമുണ്ടായത്. ആദ്യം കോളജിനുള്ളില്‍ വെച്ചും പിന്നീട് പുറത്ത് വെച്ചുമാണ് മര്‍ദിച്ചത്. മൂക്കിനും മുഖത്തിനും ഗുരതരമായി പരിക്കേറ്റ അമലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. കുടുംബം കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *