Your Image Description Your Image Description

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. ഇത് മൂന്നാംവട്ടമാണ് മോദി വാരണാസിയില്‍നിന്ന് മത്സരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും മത്സരിക്കും. 195 സ്ഥാനാർഥി പട്ടികയിൽ 34 കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും ലോക്സഭ സ്പീക്കർ ഓം ബിർളയും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടികയിൽ 47 സ്ഥാനാർഥികൾ യുവാക്കളാണ്. 28 പേർ വനിതകൾ, 27 പേർ പട്ടികജാതിക്കാർ, 18 പേർ പട്ടിക വർഗക്കാർ, 57 പേർ ഒ.ബി.സി/ പിന്നാക്ക വിഭാഗക്കാർ എന്നിങ്ങനെയാണ് ജാതി തിരിച്ചുള്ള കണക്കുകൾ.

50 വയസ്സിന് താഴെയുള്ള 47 പേരും 28 സ്ത്രീകളുമുണ്ട് പട്ടികയിൽ. എസ്.സി 27, എസ്.ടി 18, പിന്നോക്ക വിഭാഗം 57 എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ചവർ. ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, കേരളം 12, തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഢ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.

കേരളത്തിലെ 12 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശ്ശൂരിൽ സുരേഷ് ഗോപിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, മലപ്പുറത്ത് അബ്‌ദുൾ സലാം, കാസർകോട് എം.എൽ അശ്വിനി., കോഴിക്കോട് എം.ടി രമേശ്, പത്തനംതിട്ടയിൽ അനിൽ ആന്റണി, പാലക്കാട് സി.കൃഷ്‌ണകുമാർ, കണ്ണൂർ സി.രഘുനാഥ്, വടകര പ്രഫുൽ കൃഷ്‌ണ, പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം എന്നിവരാണ് കേരളത്തിൽ നിന്നും മത്സരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *